IndiaLatest

കൊടിക്കുന്നില്‍ സുരേഷ്​ എം.പി കാല്‍വഴുതി വീണു

“Manju”

ന്യൂഡല്‍ഹി: ലോക്​സഭ എം.പി കൊടിക്കുന്നില്‍ സുരേഷ്​ പാര്‍ലമെന്‍റ്​ ഇടനാഴിയില്‍ കാല്‍വഴുതി വീണതായി റിപ്പോര്‍ട്ട്. പ്രതിപക്ഷ പാര്‍ട്ടി യോഗത്തിന്​ ശേഷം രാജ്യസഭ പ്രതിപക്ഷ നേതാവ്​ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫിസില്‍ നിന്ന്​ പുറത്ത് ​ വരുന്നതിനിടെയാണ്​ സംഭവം.ഇതേ തുടര്‍ന്ന് പ്രഥമ ശുശ്രൂഷ നല്‍കി എം.പിയെ രാം ​മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ​പ്രവേശിപ്പിച്ചു.

വിവാദ കാര്‍ഷിക നിയമങ്ങളില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തിയതിന് പേരില്‍ 12 പ്രതിപക്ഷ രാജ്യസഭ എം.പിമാരെ സസ്​പെന്‍ഡ്​ ചെയ്​തതുമായി ബന്ധപ്പെട്ട്​ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫിസിലായിരുന്നു യോഗം. ഇതില്‍ പങ്കെ​​ ടുത്ത്​ പുറത്തിറങ്ങുന്നതി​നിടെയാണ്​ അപകടം.

Related Articles

Back to top button