InternationalLatest

ഡ്രൈവിങ് ടെസ്റ്റ് നടത്തിയത് 150 തവണ ; സംഭവം ഇങ്ങനെ

“Manju”

ലണ്ടന്‍: ഡ്രൈവിങ്ങും ഇംഗ്ലീഷുമറിയാത്ത 150ലേറെ പേര്‍ക്കുവേണ്ടി ആള്‍മാറാട്ടംനടത്തി ഡ്രൈവിങ് ടെസ്റ്റിനിരുന്ന യുവതി പൊലീസ് പിടിയില്‍. യു​.കെയിലെ വെയില്‍സിലാണ് 29കാരിയായ ഇന്ദര്‍ജീത്ത് കൗര്‍ പൊലീസിന്റെ പിടിയിലായത്. 2018നും 2020നുമിടയില്‍ 150ലധികം ആളുകള്‍ക്കുവേണ്ടി പ്രാക്ടിക്കല്‍, തിയറി ടെസ്റ്റുകള്‍ക്ക് ഹാജരാവുകയും ടെസ്റ്റുകള്‍ പാസായി അനധികൃതമായി ലൈസന്‍സുകള്‍ സമ്ബാദിക്കുകയും ചെയ്തുവെന്ന ഗുരുതര കുറ്റങ്ങളാണ് കോടതി ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. 800 പൗണ്ട് പിഴയും കോടതി വിധിച്ചിട്ടുണ്ട്. തട്ടിപ്പിലൂടെ ഏകദേശം ഒന്നര കോടിയോളം രൂപ ഇവര്‍ ഇതുവരെ സമ്ബാദിച്ചിട്ടുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അതുമാത്രമല്ല, കൃത്യമായ ഡ്രൈവിങ് അറിയാത്ത നൂറിലധികം പേരെ പൊതു നിരത്തിലേക്ക് വാഹനവുമായി എത്തിച്ചത് വലിയ കുറ്റകൃത്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ട്, വെയില്‍സ്, ബര്‍മിങ്ഹാം തുടങ്ങി യു.കെയിലെ പ്രമുഖ സ്ഥലങ്ങളിലെല്ലാം ഇവര്‍ ഡ്രൈവിങ് തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് സൗത്ത് വെയില്‍സില്‍ ഡിറ്റക്ടീവ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഇന്ദര്‍ജീത് കൗറിനെ സഹായിച്ച ടെസ്റ്റ് സെന്ററുകളിലെ മറ്റ് ഉദ്യോഗസ്ഥരെയും, തട്ടിപ്പ് നടത്തി ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയവരെയും കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം.

Related Articles

Back to top button