KeralaLatest

വിഷുവിന് ശാന്തിഗിരി വെജിറ്റബിള്‍ സ്റ്റാളില്‍ സദ്യ ഓര്‍ഡര്‍ ചെയ്യാം.

“Manju”

 

പോത്തന്‍കോട് : ഇത്തവണ വിഷുവിന് ശാന്തിഗിരി വെജിറ്റബിള്‍ സ്റ്റാള്‍ & ഫുഡ് സര്‍വ്വീസസില്‍ നിന്നും സ്വാദൂറും സദ്യകഴിക്കാം. രണ്ട് പേര്‍ക്ക് കഴിക്കാവുന്ന സദ്യയുടെ പായ്ക്കാണ് വിഷുവിന് 599 രൂപയ്ക്ക് ലഭിക്കുന്നത്. ഓണത്തിനും ശാന്തിഗിരി വെജിറ്റബിള്‍ സ്റ്റാളില്‍ സദ്യ ലഭ്യമാകാറുണ്ട്. എല്ലാ ദിവസവും ഉച്ചയ്ക്ക് ഇവിടെ ഊണും സദ്യയും ലഭ്യമാണ്. കുത്തരിച്ചോറും നെയ്യും അവിയലും സാമ്പാറും, രസവും, തോരനും, കാളനും, പച്ചടിയും, കിച്ചടിയും, ഇഞ്ചിയും മാങ്ങയും, നാരങ്ങയും തുടങ്ങി എല്ലാ വിഭവങ്ങളും വീട്ടിലുണ്ടാക്കുന്ന അതേ രുചിയോടെ ഇവിടെ ലഭിക്കും. ഓര്‍ഡറുകള്‍ പ്രകാരം ഡോര്‍ ഡെലിവറി സൗകര്യവും ലഭ്യമാണ്. വിഷു സദ്യ ആവശ്യമുള്ളവര്‍ക്ക് ഏപ്രില്‍ 13 ശനിയാഴ്ച വൈകിട്ട് 5 മണിവരെ ബുക്ക് ചെയ്യാവുന്നതാണ്. ഫോണ്‍ നമ്പര്‍ 77363 34246.

Related Articles

Back to top button