KeralaLatest

ഗുരുവിൻ്റെ ത്യാഗത്തെ നിലനിർത്തി നാം മുന്നേറണം: ഡോ.റ്റി.എസ്.സോമനാഥൻ

“Manju”

പോത്തൻകോട് : ഗുരു ത്യാഗപ്പെട്ട് നമുക്ക് തന്നതിനെ നിലനിർത്തി നാം മുന്നോട്ടു പോകണമെന്ന് ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രൺ (ആർട്ട്സ് ആൻ്റ് കൾച്ചർ) ഡോ.റ്റി.എസ്.സോമനാഥൻ പറഞ്ഞു. നവഒലിജ്യോതിർദിനം- 25 സർവ്വമംഗള സുദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആത്മവിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 21 ദിവസത്തെ പ്രഭാഷണ പരമ്പരയിൽ രണ്ടാം ദിവസം (ഏപ്രിൽ 15 ) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ആത്മാവിൻ്റെ സുകൃതമായ ധർമ്മം, അത് കോടാനുകോടി ജന്മാന്തരങ്ങളിലെ ത്യാഗത്തിന്റെ ഫലമാണ്” എന്ന് സഹകരണ മന്ദിര സമർപ്പണ പതിപ്പിൽ പ്രസിദ്ധീകരിച്ച ഗുരുവാണി യിൽ പറയുന്നു. ഗുരുവിൻ്റെ ആ ത്യാഗജീവിതത്തെക്കുറിച്ച് പറയാൻ ലോകത്ത് ഇന്ന് ഒരു ജീവനേ യഥാർത്ഥത്തിലുള്ളൂ. അത് അഭിവന്ദ്യ ശിഷ്യപൂജിതയാണ്. ‘ഭൗതികവും ആത്മീയവും രണ്ടല്ല എന്ന് വിവേചിച്ചറിയുന്ന തികഞ്ഞ ആത്മവിദ്യയുടെ ഒരു വേദപാരായണമാണു ജീവിതം’ ഗുരു നമ്മോട് അറിയിക്കുകയുണ്ടായി. അങ്ങനെയുള്ള ആത്മവിദ്യ ലോകത്ത് പകരുന്നയിടമാണ് ശാന്തിഗിരി ആത്മവിദ്യാലയം. ആ രംഗത്തേക്ക് കടന്നു ചിന്തിക്കാൻ നമുക്കാകട്ടെ എന്ന് അദ്ദേഹം പ്രത്യാശിച്ചു.

ഓൺലൈനായി നടന്ന പരിപാടിയിൽ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ഗവേണിംഗ് കമ്മിറ്റി സീനിയർ കൺവീനർ കെ.വി.ഹലിൻ കുമാർ, ശാന്തിഗിരി മാതൃമണ്ഡലം വയനാട് ഏരിയ കമ്മിറ്റി കൺവീനർ പി.കെ.സില എന്നിവർ തങ്ങളുടെ അനുഭവം ഹൃദയസ്പർശിയായി അവതരിപ്പിച്ചു. പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനമായ ഇന്ന് ശാന്തിഗിരി ആത്മവിദ്യാലയത്തിൻ്റെ ചുമതല കൂടി വഹിക്കുന്ന ആർട്ട്സ് ആൻ്റ് കൾച്ചർ ഡിപ്പാർട്ട്മെൻ്റ് ഹെഡ് (അഡ്മിനിസ്ട്രേഷൻ) ജനനി കൃപ ജ്ഞാനതപസ്വിനി സംസാരിക്കും.

Related Articles

Back to top button