AlappuzhaKeralaLatest

ജന്മഗൃഹ തീര്‍ത്ഥാടകര്‍ തമ്പകച്ചുവട് ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു.

“Manju”

 

ആലപ്പുഴ : ജന്മഗൃഹ തീര്‍ത്ഥാടകര്‍ ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ച് സന്ദര്‍ശിച്ചു. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നിന്നും ചോതി തീര്‍ത്ഥയാത്രയുടെ ഭാഗമായി ആലപ്പുഴ ചേര്‍ത്തല ചന്ദിരൂര്‍ ശാന്തിഗിരി ആശ്രമത്തില്‍ തീര്‍ത്ഥാടനം നടത്തിയ ശാന്തിഗിരി ഭക്തരാണ് തമ്പകച്ചുവട് ആശ്രമത്തിലെത്തിയത്. സ്വാമി ജഗത് രൂപന്‍ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ തീര്‍ത്ഥാടകരെ സ്വീകരിച്ചു. എല്ലാ മാസവും ചോതിനാളിലാണ് ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മഗൃഹമായ ചേര്‍ത്തല ചന്ദിരൂരിലേക്ക് ജന്മഗൃഹ തീര്‍ത്ഥാടനം നടക്കുന്നത്.

Related Articles

Back to top button