IndiaLatest

മോശം കാലാവസ്ഥ; ട്രെയിനുകൾ വൈകിയോടുന്നു

“Manju”

തിരുവനന്തപുരം: മോശം കാലാവസ്ഥയും ട്രാക്കിലെ തടസങ്ങളും കാരണം തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകിയോടുന്നു. പത്തിലധികം ട്രെയിനുകളാണ് വൈകിയോടുന്നത്.

ചെന്നൈതിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് 1.45 മണിക്കൂറും മംഗലാപുരത്ത് നിന്നുള്ള അന്ത്യോദയ എക്സ്പ്രസ് 50 മിനിറ്റും മലബാർ എക്സ്പ്രസ് 1.45 മണിക്കൂറും തിരുപ്പതികൊല്ലം ട്രെയ്ൻ 20 മിനിറ്റും മൈസൂരുകൊച്ചുവേളി ട്രെയ്ൻ 50 മിനിറ്റും വൈകിയോടുന്നു.

ഹംസഫർ എക്സ്പ്രസ് 1.30 മണിക്കൂറും ജയന്തി, ലോക്മാന്യ തിലക്കൊച്ചുവേളി എക്സ്പ്രസുകൾ ആറു മണിക്കൂറോളം വൈകിയോടുന്നു.ഐലൻഡ് എക്സ്പ്രസ് ഒരു മണിക്കൂറും ഇന്‍റർസിറ്റി എക്സ്പ്രസ് 25 മിനിറ്റും വഞ്ചിനാട് എക്സ്പ്രസ് അഞ്ച് മിനിറ്റും വൈകിയോടുന്നതായി റെയിൽവേ അറിയിച്ചു

Related Articles

Back to top button