IndiaLatest

കൊവിഡ് , വീണ്ടും നാല്‍പതിനായിരത്തിന് മുകളില്‍

“Manju”

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും നാല്‍പതിനായിരത്തിന് മുകളില്‍ .കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ 43,654 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 640 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു.
41,678 പേര്‍ക്ക് അസുഖം ഭേദമായി. 3,99,436 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.39 ശതമാനമാണ്‌. നിലവില്‍ രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2.51 ശതമാനമാണ്. ഇത് വരെ 44.61 കോടി വാക്‌സിന്‍ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഷില്‍ഡ് കൊറോണക്കതിരെ 93 ശതമാനം ഫലപ്രദമാണെന്ന് എഎഫ്‌എംസി പഠനം. കോവിഷില്‍ഡ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തിയ ഇന്ത്യന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥരില്‍ നടത്തിയ പഠനത്തിലാണ് വാക്‌സിന്‍ കോവിഡിനെതിരെ 93% ഫലപ്രദമാണെന്ന് വ്യക്തമായത്.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു.

Related Articles

Back to top button