IndiaKeralaLatest

സമ്പൂര്‍ണ്ണ കേന്ദ്ര ബജറ്റ് ജൂലൈയില്‍

“Manju”

ന്യൂഡല്‍ഹി: 2024-25 സാമ്ബത്തിക വർഷത്തെ സമ്പൂർണ്ണ കേന്ദ്ര ബജറ്റ് നിർമ്മല സീതാരാമൻ ജൂലൈ അവസാന വാരം അവതരിപ്പിച്ചേമെന്ന് റിപ്പോർട്ട്. ഇതിന് മുന്നോടിയായി ജൂണ്‍ 18-ന് റവന്യു സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു. 20-ന് വ്യവസായിക പ്രമുഖരുമായി പ്രീബജറ്റ് മീറ്റ് ചേരും.

ബജറ്റില്‍ മൂന്നാം മോദി സർക്കാരിന്റെ സാമ്ബത്തിക അജണ്ട അവതരിപ്പിക്കും. 2047-ഓടെ രാജ്യത്തെ അഞ്ച് ട്രില്യണ്‍ സമ്ബദ് വ്യവസ്ഥയാക്കി മാറ്റുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുമെന്നാണ് വിവരം. നടപ്പ് സാമ്ബത്തിക വർഷം ഇന്ത്യൻ സമ്ബദ്‌വ്യവസ്ഥ 7.2 ശതമാനം വളർച്ച കൈവരിക്കുമെന്ന് റിസർവ് ബാങ്ക് കണക്കാക്കുന്നു.

തുടർച്ചയായി ഏഴാം ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കാനൊരുങ്ങുന്നത്. ആറ് പതിറ്റാണ്ട് മുൻപ് ഇന്ത്യയുടെ ധനമന്ത്രിയായിരുന്ന മൊറാർജി ദേശായിയുടെ റെക്കോർഡ് മറികടക്കാനൊരുങ്ങുകയാണ് ധനമന്ത്രി. ആറ് ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്ര ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്.

Related Articles

Back to top button