Latest

ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

“Manju”

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആലപ്പുഴയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ജില്ലയിലെ ആരാധനാലയങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചടങ്ങുകള്‍ മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു.ചടങ്ങുകള്‍ നടത്തുവാന്‍ അധികാരപ്പെട്ട മത പുരോഹിതന്‍, ചടങ്ങുകളില്‍ അനിവാര്യമായി പങ്കെടുക്കേണ്ട മറ്റ് അധികാരികള്‍ ഉള്‍പ്പെടെ പരമാവധി 10 പേരായി നിയന്ത്രിച്ചിട്ടുണ്ട്. മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈന്‍ മുഖന വിശ്വാസികള്‍ക്ക് വീടുകളില്‍ ഇരുന്ന് കാണുന്നതിനുള്ള സംവിധാനം അധികാരികള്‍ക്ക് ഏര്‍പ്പെടുത്താവുന്നതാണെന്നും കലക്ടര്‍ വ്യക്തമാക്കി. ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ എല്ലാ ദിവസവും കൃത്യമായി രജിസ്റ്ററുകളില്‍ രേഖപ്പെടുത്തണം.

Related Articles

Back to top button