KeralaLatest

തിരുവനന്തപുരം റൂറല്‍ ഏരിയ പോത്തന്‍കോട് യൂണിറ്റ് മീറ്റിംഗ് നടന്നു.

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം, തിരുവന്തപുരം റൂറൽ ഏരിയയുടെ കീഴിലുള്ള യൂണിറ്റുകളില്‍ നടന്നു വരുന്ന യൂണിറ്റ് തല മീറ്റിംഗ് പോത്തന്‍കോട് യൂണിറ്റില്‍ ഞായറാഴ്ച (30-06-2024) ന് രാവിലെ 10 മണിക്ക് നടന്നു. എസ്.എസ്.വിജയൻവി.എസ്. ശിവകല ദമ്പതിമാരുടെ ഭവനമായ “ഗുരുവസന്ത”ത്തിൽ വച്ച് നടന്ന മീറ്റിംഗിന് ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി അധ്യക്ഷയായിരുന്നു ശാന്തിഗിരി ആശ്രമം അറിയപ്പെടുന്നത് പോത്തൻകോട് എന്ന സ്ഥലവുമായി ബന്ധപ്പെടുത്തിയാണെന്നും, അതിനാൽ പോത്തൻകോട് യൂണിറ്റിന് പ്രാധാന്യമുണ്ടെന്നും, ആ നിലയ്ക്കനുസരിച്ച് പരസ്പര സ്നേഹത്തോടും, സഹകരണത്തോടും, വിശ്വാസത്തോടും, ഒരുമയോടെയും പ്രവർത്തിച്ച് മുന്നേറണമെന്നും ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി അധ്യക്ഷപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച പ്രാർത്ഥനകൾ ലിസ്റ്റനുസരിച്ച് എല്ലാ വീടുകളിലും നടത്തണമെന്നും, കൂടെയുള്ളവരുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞ് പരിഹരിക്കണമെന്നുമുള്ള നിർദ്ദേശവും ജനനി നൽകി.

മീറ്റിംഗിൽ ശാന്തിഗിരി ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ ഓപ്പറേഷൻസ് ഇൻ-ചാർജും(സർവ്വീസസ്), പോത്തൻകോട് യൂണിറ്റിൻെറ അധികചുമതലയും വഹിച്ചുവരുന്ന സ്വാമി ജനപ്രഭ ജ്ഞാനതപസ്വി മഹനീയ സാന്നിദ്ധ്യമായിരുന്നു.  പല കുറവുകളുള്ള നമുക്ക് എങ്ങനെ പ്രവർത്തിക്കണമെന്ന അറിവില്ല, അതുകൊണ്ട് നമ്മുടെ കുറവുകൾ ഗുരുവിൽ അർപ്പിച്ച് ഗുരുവിൻെറ ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിപ്പിക്കണമെന്ന് നമ്മളോരോരുത്തരും ഗുരുവിനോട് അപേക്ഷിച്ച് പ്രാർത്ഥിക്കണമെന്ന് സ്വാമി ജനപ്രഭ ജ്ഞാനതപസ്വി പറഞ്ഞു

പോത്തൻകോട് യൂണിറ്റിൻെറ വരും ദിവസങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും, ശക്തമാക്കുകയും, അതിനുപകാരപ്രദമായ രീതികൾ അവലംബിക്കണമെന്നും,പറഞ്ഞുകൊണ്ട് ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഗവേണിംഗ് കമ്മിറ്റി കൺവീനർ എസ്.എസ്. വിജയൻ, ശാന്തിഗിരി വിശ്വസാംസ്കൃതി കലാരംഗം ഗവേണിംഗ് കമ്മിറ്റി കണ്‍വീനര്‍ ബിന്ദു സുനിൽ, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം യൂണിറ്റ് കോഓർഡിനേറ്റേര്‍മാരായ എം.കെ.പ്രേംരാജ്, ജി.സുനിൽകുമാർ, എം.എൻ.സുരേഷ് എന്നിവരും, ശാന്തിഗിരി മാതൃമണ്ഡലം യൂണിറ്റ് കോഓർഡിനേറ്റായ ഇന്ദിരദേവിയും സംസാരിച്ചു. തുടർന്ന് അടിയന്തിര ഘട്ടങ്ങളിൽ പ്രവര്‍ത്തിക്കുന്നതിനായി പോത്തൻകോട് യൂണിറ്റിലും എമർജൻസിസെൽ രൂപീകരണം നടന്നു. ശാന്തിഗിരി വിശ്വസാംസ്കൃതി കലാരംഗം ഗവേണിംഗ് കമ്മിറ്റി കണ്‍വീനര്‍ ബിന്ദു സുനിൽ ഒരു ഗാനം ആലപിച്ചു. പോത്തൻകോട് യൂണിറ്റ് കോഓർഡിനേറ്റർ എം.കെ.പ്രേംരാജ് സ്വാഗതം ആശംസിച്ച മീറ്റിംഗിൽ ശാന്തിഗിരി ഗുരുമഹിമ ഏരിയ കമ്മിറ്റി ചുമതലക്കാരിയായ പി.ഗുരുശോഭ കൃതജ്ഞത അർപ്പിച്ചു. ഗുരുവാണി എം.കെ.പ്രേംരാജ് വായിച്ചു. മീറ്റിംഗ് ഉച്ചയ്ക്ക് 12:00 മണിക്ക് പ്രാര്‍ത്ഥനയോടെ സമാപിച്ചു.

Related Articles

Back to top button