KannurKeralaLatest

ഗുരുശിഷ്യ ബന്ധത്തിൽ ഗുരുവാക്ക് അനുസരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ അപകടം: സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”

കണ്ണൂർ : ഗുരുശിഷ്യ ബന്ധത്തിൽ ഗുരുവാക്ക് അനുസരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ അപകടമാണെന്നും, അതിനാലാണ് ഗുരുവിനോട് ചോദിച്ചറിഞ്ഞ് വരുംവരായ്കകള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതുള്ളതെന്നും ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി. 98-ാംമത് നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ഏരിയയിലെ ചാല യൂണിറ്റില്‍ വ്യാഴാഴ്ച (4-07-2024) ന് വൈകിട്ട് 6 മണിക്ക് ന‍ടന്ന സാംസ്കാരിക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഗുരുവിശ്വാസികൾ ഗുരുവാക്ക് അനുസരിച്ച് ജീവിച്ചില്ലെങ്കിൽ കുടുംബങ്ങളിൽ അപകടം സംഭവിക്കാമെന്ന് സ്വാമി ഓർമ്മിപ്പിച്ചു.

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം കണ്ണൂർ ഏരിയ അസിസ്റ്റ്ൻ്റ് കൺവീനർ എ.രാജീവൻ  സ്വാഗതം പറഞ്ഞ ചടങ്ങിൽ കണ്ണൂർ ഏരിയ ഇൻചാർജ്ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി അധ്യക്ഷനായിരുന്നു. ഷാജേഷ്. കെ കൃതഞ്ജത രേഖപ്പെടുത്തി.

 

Related Articles

Back to top button