KeralaLatest

പുതിയ നിയമസഭയുടെ ആദ്യ ബജറ്റ് ജൂണ്‍ നാലിന്

“Manju”

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂണ്‍ നാലിന്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ജൂണ്‍ നാലിന് രാവിലെ 9 മണിക്ക് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും. ധനമന്ത്രിയായുള്ള കെ എന്‍ ബാലഗോപാലിന്റെ ആദ്യ ബജറ്റ് അവതരണമാണിത്.

മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിനോട് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാകും പുതിയ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്. കോവിഡിനെ തുടര്‍ന്നുളള ധന പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലെ ബജറ്റ് അവതരണം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാകും. വോട്ട് ഓണ്‍ അക്കൗണ്ടും ഇതോടൊപ്പം അവതരിപ്പിക്കും.

പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24 മുതല്‍ ജൂണ്‍ 14 വരെയാണ് ചേരുന്നത്. പുതിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനം മെയ് 28 ന് രാവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തും. കോവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് തകര്‍ന്ന സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ധനമന്ത്രിയെ കാത്തിരിക്കുന്നത്. അതിനാല്‍ തന്നെ ബജറ്റ് അവതരണത്തെ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

Related Articles

Back to top button