HealthLatest

കാഴ്ച പ്രശ്‌നം അലട്ടുന്നുണ്ടോ ? ഈ ആഹാരങ്ങള്‍ ശീലമാക്കാം.

“Manju”

ദീര്‍ഘ ദൃഷ്ടി, ഹൃസ്വ ദൃഷ്ടി തുടങ്ങി നിരവധി കാഴ്ചാ പ്രശ്‌നങ്ങളുള്ള ഒരാളെങ്കിലും നമ്മുടെ വീട്ടില്‍ ഉണ്ടാവാതിരിക്കില്ല. ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ അടിമപ്പെടുമ്ബോള്‍ കണ്ണിന്റെ കാഴ്ച ശക്തി കുറയാതെ നോക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം..

1. മുട്ട

വിറ്റാമിൻ A, ലൂട്ടിൻ, സീക്‌സാന്തിൻ, സിങ്ക് എന്നീ ഘടകങ്ങളാണ് മുട്ടയിലടങ്ങിയിരിക്കുന്നത്. ദിവസവും ആഹാരത്തില്‍ ഒരു മുട്ട ഉള്‍പ്പെടുത്തുന്നത് കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിപ്പിച്ച്‌ കണ്ണുകള്‍ക്ക് പ്രായം ബാധിക്കുന്നത് തടയുന്നു.

2. വിത്തുകള്‍

വിവിധ ഇനം വിത്തുകള്‍ മുളപ്പിച്ചോ അല്ലാതെയോ കഴിക്കാവുന്നതാണ്. സീഡിസിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് കണ്ണുകളുടെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമാണ്.

3. മധുരകിഴങ്ങ്

ധാരാളം വൈറ്റമിനുകളാലും ആന്റി ആക്‌സിഡന്റുകളാലും സമ്ബന്നമാണ് മധുരകിഴങ്ങ്. ഇത് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളെ വിവിധ തരം രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

4. കാരറ്റ്

വിറ്റാമിൻ A ധാരാളമായി അടങ്ങിയിട്ടുള്ള കാരറ്റാണ് അടുത്ത ഭക്ഷണം. കാരറ്റിലടങ്ങിയിട്ടുള്ള വിറ്റാമിൻ A-യും, ബെറ്റാ കരോട്ടില്‍ എന്ന ഘടകവും കണ്ണുകളെ പല തരത്തിലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുന്നു.

5. മത്സ്യം

ദിവസവും ആഹാരത്തില്‍ മത്സ്യം ഉള്‍പ്പെടുത്തുന്നത് കാഴ്ച ശക്തി വര്‍ദ്ധിപ്പിച്ച്‌ ആരോഗ്യത്തോടെ പ്രവര്‍ത്തിക്കാൻ കണ്ണുകളെ സഹായിക്കുന്നു. മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 കൊഴുപ്പുകള്‍ കണ്ണിലെ റെറ്റിനയിലുണ്ടാകുന്ന വിവിധ പ്രശ്നങ്ങളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കുന്നു.

Related Articles

Back to top button