KollamLatestThiruvananthapuram

റോട്ടറി ക്ലബ്ബ് ഓഫ് ചാത്തന്നൂർ ഇൻസ്റ്റലേഷൻ 2024-25 സമ്മേളനം നടന്നു

“Manju”

കൊല്ലം: റോട്ടറി ക്ലബ്ബ് ഓഫ് ചാത്തന്നൂർ 2024-25 ഭാരവാഹികൾ ചുമതലയേറ്റു.  റോട്ടറി ക്ലബ്ബ് ഓഫ് ചാത്തന്നൂർ ഇൻസ്റ്റലേഷൻ  2024-25 എന്ന പേരിലാണ്  ചടങ്ങുകൾ ചാത്തന്നൂർ റോട്ടറി ഹാളിൽ വച്ച് 05-07-2024 ന് നടന്നത്. സുലൈമാൻ എ.എം. 2024-25 വർഷത്തെ റോട്ടറി ക്ലബ്ബ് ഓഫ് ചാത്തന്നൂർ പ്രസിഡൻ്റ് ആയി ചുമതലയേറ്റു.  വിനോദ് പിള്ള, സെക്രട്ടറി; ഡോ. എം.എച്ച്. സലീം, ട്രഷറർ ; രഘുനാഥ് കെ.ബി. അസ്സിസ്റ്റന്റ് ഗവർണർ എന്നിവരും ചടങ്ങിൽ  ചുമതലയേറ്റു.

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി, ശാന്തിഗിരി ആശ്രമം ചടങ്ങ് ഉദ്ഘാടനം ചെയ്ത്  മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ക്ലബ്ബ് മുന്നോട്ട് വയക്കുന്നത് സ്നേഹത്തിന്റെ സന്ദേശമാണ് . സ്നേഹമൊക്കെ നേടിയെടുക്കുക എന്നത് സാഹസീകമാണെങ്കിലും അത് നിലനർത്തുക എന്നത് അതിസാഹസീകതയാണെന്നും സ്വാമി പറഞ്ഞു.

ചടങ്ങിൽ വിശിഷ്ടാതിഥിയായി  പി.ജി.മുരളീധരൻ പങ്കെടുത്തു.

Related Articles

Back to top button