KeralaLatest

ഏത് കാര്യത്തിലും കുറ്റങ്ങൾ മാത്രം കാണരുത് ; ബാബുരാജ്

“Manju”

കൊച്ചി : താരസംഘടനയായ അമ്മയുടെ ഓഫീസ് മന്ദിരത്തിന്‍റെ ഉദ്ഘാടന വേദിയില്‍ എക്സിക്യൂട്ടീവിലെ വനിതാ അംഗങ്ങളെ നിർത്തിയെന്ന നടി പാർവ്വതി തിരുവോത്തിന്റെ വിമർശനത്തിനെതിരെ നടനും, അമ്മ എക്‌സിക്യൂട്ടീവ് അംഗവുമായ ബാബു രാജ്.

സംഘടനയുടെ അടിത്തറ തോണ്ടാൻ നോക്കരുതെന്നും ഒരുപാടുപേർക്ക് ഇതിനെക്കൊണ്ട് ഗുണമുണ്ടെന്നും ബാബു രാജ് പറഞ്ഞു . കുറ്റങ്ങളെല്ലാം ചൂണ്ടിക്കാണിക്കപ്പെടണം. അതൊക്കെ നല്ലതാണ്, പാർവതി പറഞ്ഞ മിക്കവാറും കാര്യങ്ങളിലൊക്കെ പിന്തുണച്ചിട്ടുമുണ്ട് എന്നാൽ ഇത് അങ്ങനെയല്ല ബാബു രാജ് പറയുന്നു.

‘ രചനയേയും ഹണിയേയും ശ്വേതയേയും ഞാനാണ് സ്റ്റേജിലേക്ക് വിട്ടത്.ലോഗോ പ്രകാശനമൊക്കെ ഉണ്ടായിരുന്നല്ലോ. നമ്മുടെ വീട്ടിലൊരു ഫങ്ഷൻ നടക്കുമ്പോൾ നമുക്ക് വേദിയിൽ കയറി അണിഞ്ഞൊരുങ്ങി നിൽക്കാനല്ല സമയം.ഞാനാ സ്‌റ്റേജിൽ പോലും ഉണ്ടായില്ല. നമുക്ക് പല കാര്യങ്ങളും ഉണ്ട്. കുറ്റം കാണണമെന്ന് തോന്നിയാൽ ഏത് കാര്യത്തിലും കുറ്റം കാണാം. നല്ലതുകൂടി പറയണം. തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടികാണിക്കപ്പെടണം. പക്ഷേ അടിത്തറ തോണ്ടാൻ നോക്കരുത്.കാരണം ഒരുപാടുപേർക്ക് ഇതിനെക്കൊണ്ട് ഗുണമുണ്ട്.’- ബാബു രാജ് പറഞ്ഞു.

Related Articles

Back to top button