KeralaLatest

അഭയവും ഡിവെെഎഫ്എെ പ്രവര്‍ത്തകരും കെെകോര്‍ത്തു,ഹോട്സ്പോട്ട് പ്രദേശത്ത് സൗജന്യമായ് പച്ചക്കറി കിറ്റുകള്‍ വീടുകളിലെത്തിച്ചു

“Manju”

സനീഷ് സി എസ്

 

വിജയപുരം ; കോവിഡ് ബാധിച്ചതിനെ തുടർന്ന് ഹോട്ട്സ്പോട്ടായ് പ്രഖ്യാപിച്ച വിജയപുരം പഞ്ചായത്തില്‍ രണ്ടു വാർഡുകളിലെ എല്ലാ കുടുംബങ്ങൾക്കും സൗജന്യമായി പച്ചക്കറികൾ വീട്ടിൽ എത്തിച്ചു നൽകി അഭയം ചാരിറ്റബിൾ സൊസൈറ്റിയും ഡിവൈഎഫ്ഐ പ്രവർത്തകരും.വിജയപുരം പഞ്ചായത്തിലെ അഞ്ച് ആറ് വാർഡുകളിലെ മുഴുവന്‍ വീടുകളിലും ഇവര്‍ കിറ്റുകള്‍ എത്തിച്ചു നല്‍കി.അഭയവും ഡിവെെഎഫ്എെ വിജയപുരം മേഖലകമ്മിറ്റി പ്രവര്‍ത്തകരും ചേര്‍ന്നാണ് സൗജന്യമായി 750|ഓളം പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തത്.സിപിഎെഎം അയര്‍ക്കുന്നം ഏരിയ കമ്മിറ്റിയംഗം ഓമനകുട്ടന്‍ ഉദ്ഘാടനം ചെയ്തു.മുതിര്‍ന്ന നേതാവും ലോക്കല്‍ കമ്മിറ്റിയംഗവുമായ എകെ ജനാര്‍ദ്ദനന്‍, എ സന്തോഷ്,അരുണ്‍ കുമാര്‍,ദിവാകരന്‍ അരുണ്‍ ശങ്കര്‍,കെജെ ജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സുമനസ്സുകളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും സമാഹരിച്ച തുക ഉ പയോഗിച്ചാണ് പ്രവര്‍ത്തനം നടത്തിയത്. പച്ചക്കറികൾ വലിയ തോതിൽ വാങ്ങി കിറ്റുകളില്‍ നിറച്ച് വീടുകളില്‍ എത്തിക്കുകയായിരുന്നു. പൂര്‍ണ്ണമായും ഹോട്സ്പോട്ട് നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ലോക്ഡൗണ്‍കാലത്തെ ഈ പ്രവര്‍ത്തനം വലിയ ആശ്വാസമായെന്ന് പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടു.

Related Articles

Back to top button