IndiaKeralaLatest

ചാവക്കാട് അമ്മയും ഒന്നര വയസ്സുള്ള മകളും മരിച്ച നിലയില്‍

“Manju”

തൃശ്ശൂര്‍: ചാവക്കാട് അമ്മയും മകളും മരിച്ച നിലയില്‍. ബ്ലാങ്ങാട് സ്വദേശി ജിഷയേയും മകള്‍ ദേവാംഗനയേയുമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകളെ ഷാളില്‍ കെട്ടിത്തൂക്കിയ ശേഷം ജിഷ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് പൊലീസ് നിഗമനം. ജിഷയുടെ ഭര്‍ത്താവ് പേരകം സ്വദേശി അരുണ്‍ലാല്‍ ഒന്നര മാസം മുന്‍പ് ഗള്‍ഫിലേക്ക് തിരിച്ചുപോയിരുന്നു.
സ്വന്തം വീട്ടിലേക്ക് കഴിഞ്ഞ ആഴ്ചയാണ് ജിഷ കുഞ്ഞുമായി എത്തിയത്. രണ്ടു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടേയും വിവാഹം. അടുത്ത ദിവസം ഭര്‍തൃ വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു ജിഷ.
ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഉച്ചക്ക് ഒരു മണിയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Articles

Check Also
Close
Back to top button