KeralaLatest

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ താക്കീത് നല്‍കി കേന്ദ്ര സര്‍ക്കാര്‍

“Manju”

6-7 മാസങ്ങൾക്കുളളില്‍ 30 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കും -  കേന്ദ്ര ആരോഗ്യമന്ത്രി | Covid vaccine

ശ്രീജ.എസ്

ഡല്‍ഹി: കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ താക്കീത് നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേസുകള്‍ കൂടി, അതു കൊണ്ട് കോവിഡ് പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

കോവിഡ് പ്രതിരോധത്തില്‍ ഉണ്ടായിരിക്കുന്ന പോരായ്മകള്‍ ഈ മൂന്നു സംസ്ഥാനങ്ങളും അടിയന്തിരമായി പരിഹരിച്ച്‌ മുന്നോട്ടു പോകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോവിഡ് വാക്സീന്‍ വിതരണത്തിന് മുന്‍ഗണനാക്രമത്തില്‍ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. തടസങ്ങളൊന്നുമില്ലാതെ പട്ടിക അനുസരിച്ച്‌ എല്ലാവര്‍ക്കും വാക്സീന്‍ ഉറപ്പു വരുത്തും എന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി.

വെള്ളിയാഴ്ച്ച രാജ്യമൊട്ടാകെ ഡ്രൈ റണ്‍ നടക്കും. ഈ മാസം 13ന് വാക്സീന്‍ വിതരണം നടത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കമെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

Related Articles

Back to top button