കടയ്ക്കല്‍: അണികള്‍ ഉയര്‍ത്തിയ എതിര്‍പ്പ് തള്ളി ചടയമംഗലത്ത് ദേശീയ കൗണ്‍സില്‍ അംഗം ജെ. ചിഞ്ചുറാണിയെ സി.പി.ഐ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചും അനുകൂലിച്ചും പ്രകടനം.കെട്ടിയിറക്കിയ സാരഥിയെ കെട്ടുകെട്ടിക്കുമെന്ന മുദ്യാവാക്യം മുഴക്കി ചടയമംഗലത്ത് സി.പി.ഐ പ്രവര്‍ത്തകരാണ് വീണ്ടും രംഗത്തിറങ്ങിയത്. സി.പി.ഐ മണ്ഡലം സെക്രട്ടറി എ. മുസ്തഫയെ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉയര്‍ത്തിയത്.മുസ്തഫക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ചടയമംഗലത്ത് നൂറുകണക്കിന് സി.പി.ഐ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് സ്ഥാനാര്‍ഥിപ്രഖ്യാപനവും മണ്ഡലം കണ്‍വെന്‍ഷനും നീട്ടിവെച്ചത്.
Related Articles
Poojitha Peeddom Samarpanam Celebrations: Vibhava Samaharanam of Pathanamthitta Devotees
February 19, 2024 2:24 PM
ഓണ കിറ്റിലെ തൂക്ക കുറവ് പരിശോധിക്കുമെന്ന് മന്ത്രി തിലോത്തമന്
August 21, 2020 11:40 AM
Check Also
Close
-
സില്‍വര്‍ ലൈന്‍: നിക്ഷേപം പല മടങ്ങായി ജനങ്ങളിലേക്കെത്തുംNovember 19, 2021 11:30 AM