ആലങ്ങാട് ∙ കാർഷിക കടാശ്വാസ കമ്മിഷൻ അംഗവും സിറോ മലബാർ സഭ അൽമായ കമ്മിഷൻ സെക്രട്ടറിയുമായ ജോസ് വിതയത്തിൽ (69) അന്തരിച്ചു. കോവിഡ് ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ടു നാലരയോടെയായിരുന്നു അന്ത്യം. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, എഐസിയു ദേശീയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ആലങ്ങാട് സെന്റ് മേരീസ് പള്ളിയിൽ.
Related Articles
Check Also
Close
-
കോവിഡ് വാക്സിന് വിതരണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍December 1, 2020 9:48 AM