കോഴിക്കോട്: ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു. കളക്ടര്‍ ഇക്കാര്യം അറിയിച്ചത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരാളുടെ കമന്റിനു മറുപടി ആയാണ്. കോഴിക്കോട് ജില്ലയില്‍ നിലവില്‍ ലോക്ക്ഡൗണ്‍ ഇല്ലെന്നും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സമൂഹമാധ്യമങ്ങളില്‍ ഞായറാഴ്ച കോഴിക്കോട് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് പ്രചരിച്ചിരുന്നു. ചില മാധ്യമങ്ങളും ഇതിനു പിന്നാലെ സമാന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഇതിനെയാണ് കളക്ടര്‍ തള്ളിയത്.
Related Articles
Check Also
Close