തിരുവനന്തപുരം: കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് വൈകുന്നതില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ ഭൂരിപക്ഷം പേര്‍ക്കും കൊവിഷീല്‍ഡ് വാക്സിനാണ്. ആ വാക്സിന്റെ രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകിയാലും കുഴപ്പമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യത്തെ ഡോസ് വാക്സിന് എടുത്തുവര്‍ രണ്ടാമത്തെ ഡോസ് കിട്ടാന്‍ തടസമുണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നുണ്ട്. വാക്സിനേഷന് കേന്ദ്രങ്ങളിലെ തിരക്കിന് അതും കാരണമാണ്. രണ്ടാമത്തെ ഡോസ് 12 ആഴ്ച വരെ വൈകുന്നതാണ് നല്ലതെന്നെന്നാണ് പഠനങ്ങള്‍ പറയുന്നത്. മറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Related Articles
ഹിബ ഏഷ്യ മെഡിക്കല്‍ ഗ്രൂപ്പിന്റെ മനേജിങ് ഡയറക്ടര്‍ അബ്ദുല്ല മുഹമ്മദ് വെളേളങ്ങര നിര്യാതനായി
July 26, 2020 8:14 AM
Makeup man of Nivin Pauly dies after falling off tree while hanging Christmas star
December 21, 2020 5:10 PM
Check Also
Close
-
സിബിഎസ്ഇ പ്ലസ് ടു പരീക്ഷ നടത്തിപ്പ്; ഉന്നതതല യോഗം ഇന്ന്May 23, 2021 9:43 AM