ലക്നൗ: ഉത്തര്‍പ്രദേശില്‍ ഇന്നും 30,000ലധികം കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 33,574 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈസമയത്ത് 249 പേര് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 26,719 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ മൂന്ന് ലക്ഷത്തിന് മുകളിലാണ് ചികിത്സയില്‍ കഴിയുന്നവര്‍. ഗുജറാത്തില്‍ പുതുതായി 14,340 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 153 പേര് കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. തമിഴ്നാട്ടില്‍ പുതുതായി 15,684 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 94 പേരാണ് മരിച്ചത്. നിലവില്‍ ഒരു ലക്ഷത്തിന് മുകളിലാണ് ചികിത്സയില്‍ കഴിയുന്നവര്‍.
Related Articles
ആഫ്രിക്കയില്‍ കോവിഡിന്റെ മൂന്നാം തരംഗം: ഇന്ത്യയില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍
July 19, 2021 5:47 PM
…………
October 6, 2021 9:34 PM
Check Also
Close
-
शांतिगिरि योग केंद्र दिल्ली के साकेत में शुरू हुआNovember 27, 2023 5:14 PM