തിരുവനന്തപുരം: ജനിതക മാറ്റം വന്ന കൊവിഡ് വൈറസിന്റെ 175 വകഭേദം മഹാരാഷ്ട്രയിലുണ്ടെന്ന് റിപ്പോര്‍ട്ട്. കൊവിഡ് സംബന്ധിച്ച വിവരങ്ങള്‍ നല്കുന്ന ജിസ് എയിഡാണ് ഇക്കാര്യം പുറത്തുവിട്ടത്. ജനിതകമാറ്റം വന്ന സാര്‍സ് കൊവിഡ് രണ്ട് ബി 1.617 വൈറസുകളുടെ വകഭേദങ്ങളാണിവ.
സര്‍ക്കാര്‍ തലത്തിലുള്ള ഇന്ത്യയിലെ പത്തോളം ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗാണ് ജിസ് എയിഡിന് വിവരം നല്‍കിയത്. ജനിതകമാറ്രം വന്ന വൈറസ് നേരത്തെ കൊവിഡ് ബാധിച്ചവര്‍ക്കും വരാം. വാക്സിനേഷന് എടുത്താലും വൈറസ് ബാധിക്കാം.
സംസ്ഥാനങ്ങളും ജനിതക മാറ്റം വന്ന വൈറസുകളുടെ വകഭേദവും
മഹാരാഷ്ട്ര- 175, പശ്ചിമബംഗാള്‍- 133, ഒഡിഷ- 28, ഛത്തിസ്ഗഢ്- 20, കര്‍ണാടക- 20, ഗുജറാത്ത്- 16, ബീഹാര്‍- 9,ജാര്‍ഖണ്ഡ്- 6, ആന്ധ്ര- 2, കേരളം- 2, തമിഴ്നാട്-1.