കൊച്ചി: മഴ ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്ബതു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പും നല്കി.
അതേസമയം, അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി ശക്തിപ്പെട്ട് വടക്കോട്ട് നീങ്ങുകയാണെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ വരുന്ന മണിക്കൂറില്‍ കാറ്റും മഴയും ഇനിയും ശക്തിപ്പെടുമെന്നും ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ദുരന്ത നിവരാണ സേന അറിയിച്ചു.
ഇതിനിടെ കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് പലയിടത്തും കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമുകള്‍ പലതും തുറന്നു.