ഇടുക്കി: മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ച് ഏറ്റെടുത്തു ഇടുക്കി. ജില്ലയിലെ കട്ടപ്പന നഗരസഭയില്‍ നിന്നും, അനുബന്ധ പ്രദേശങ്ങളില്‍ നിന്നും മാത്രമായി, ഇന്നലെ ലഭിച്ചത് 6455660 ലക്ഷം രൂപയാണ്. തുക നല്കിയ വിവിധ പഞ്ചായത്തുകളുടെയും, സഹകരണ സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം, കാഞ്ചിയാര്‍ പഞ്ചായത്ത് 10 ലക്ഷം, ഇരട്ടയാര്‍ പഞ്ചായത്ത് 5 ലക്ഷം, കാഞ്ചിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് 10.38 ലക്ഷം, കട്ടപ്പന സഹകരണ ബാങ്ക് 5.42 ലക്ഷം, എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് സൊസൈറ്റി 5 ലക്ഷം, ജില്ലാ പൊലീസ് സഹകരണ സംഘം 5 ലക്ഷം, ഇടുക്കി താലൂക്ക് കാര്‍ഷിക ഗ്രാമ വികസന ബാങ്ക് 2 ലക്ഷം, കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി 1.30 ലക്ഷം, ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്ലോയീസ് സഹകരണ സംഘം 2.04 ലക്ഷം, ഉടുമ്ബന്‍ചോല ഗവ. സെര്‍വെന്റ്സ് കോഓപ്പറേറ്റീവ് സൊസൈറ്റി 1.02 ലക്ഷം, ശാന്തിഗ്രാം സഹകരണ ബാങ്ക് 2.69 ലക്ഷം, എഴുകുംവയല്‍ സഹകരണ ബാങ്ക് 2.10 ലക്ഷം, ഇരട്ടയാര്‍ സഹകരണ ബാങ്ക് 2 ലക്ഷം, ഉദയഗിരി സഹകരണ ബാങ്ക് 57,500 എന്നിങ്ങനെയാണ് തുക ലഭിച്ചിരിക്കുന്നത്.
Related Articles
Check Also
Close
-
കോവിഡാനന്തരകാലം തൊഴിലാളി മുതലളി നിര്‍വചനം മാറും.May 1, 2020 5:58 PM