LatestThiruvananthapuram

അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെഎസ്‌ഇബി

“Manju”

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെഎസ്‌ഇബി. സമവായം ഉണ്ടായാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് വൈദ്യുതി ബോര്‍ഡ് തീരുമാനം എടുത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ എന്‍ഓസിക്ക് 2027 വരെ കാലാവധിയുണ്ട്. അതിരപ്പിള്ളി പദ്ധതിക്കുള്ള കേന്ദ്ര പാരിസ്ഥിതിക അനുമതിയും സാങ്കേതിക സാമ്പത്തിക അനുമതിയുടേയും കാലാവധി 2019 മെയില്‍ അവസാനിച്ചിരുന്നു.

പദ്ധതി വന്നാല്‍ മുങ്ങിപ്പോകുമായിരുന്ന വനമേഖലയിലെ മരങ്ങള്‍ മുറിക്കാനും അതിനുളള നഷ്ടപരിഹാവുമായി 4.11 കോടി രൂപ വൈദ്യുതി ബോര്‍ഡ് 2001ല്‍ വനം വകുപ്പിന് കൈമാറിയിരുന്നു. പലിശയില്ലാതെ ഈ പണം രണ്ട് പതിറ്റാണ്ടോളം വനം വകുപ്പിന്റ കയ്യിലായിരുന്നു. പദ്ധതി സംബന്ധിച്ച്‌ ഇനിയും ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ഈ പണം വൈദ്യുതി വകുപ്പിന് തിരിച്ചു നല്‍കാന്‍ വകുപ്പ് തല ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഇതോടെയാണ് പദ്ധതി ഉപേക്ഷിച്ചു എന്ന രീതിയിലുള്ള വിലയിരുത്തല്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നു വന്നത്.

Related Articles

Back to top button