ഹൈദരാബാദ്: റഷ്യയുടെ കോവിഡ് വൈറസ് വാക്സിന് സ്പുട്നിക് വിയുടെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി. വാക്സിന്റെ രണ്ടാം ബാച്ച് ഞായറാഴ്ച ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിലെത്തിയെന്ന് സ്പുട്നിക് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു. സ്പുട്നിക് വാക്സിന് ഹൈദരാബാദില്‍ എത്തിയെന്ന് വിമാനത്തില്‍ നിന്ന് വാക്സിന് ബോക്സുകള്‍ ഇറക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ഒപ്പം അവര്‍ ട്വിറ്റ് ചെയ്തു. രണ്ടാമത്തെ ബാച്ച് സമയബന്ധിതമായി എത്തിയെന്നും സ്പുട്നിക്കിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ലോകമെമ്പാടും അറിയാമെന്നും ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുഡാഷെവ് ട്വീറ്റ് ചെയ്തു.
Related Articles
Check Also
Close
-
சாந்திகிரி ஆசிரமத்தில் மேற்கு வங்க ஆளுநர் டாக்டர் சி.வி. ஆனந்த போஸ்க்கு வரவேற்ப்புMay 5, 2023 10:43 AM