IndiaKeralaLatest

കോവിസെല്‍ഫ് ടെസ്റ്റ് കിറ്റ് ഉടന്‍ വിപണിയിലെത്തും

“Manju”

ഡല്‍ഹി: ഇനി മുതല്‍ വീട്ടിലിരുന്നു കൊവിഡ് 19 പരിശോധന വിജയകരമായി നടത്താം. ഇതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ബുധനാഴ്ച്ച ഒരു നിര്‍ദേശം നല്‍കി. ഒരു മെഡിക്കല്‍ പ്രൊഫഷണലിന്റെ സാന്നിധ്യമില്ലാതെ ഒരു വ്യക്തിക്ക് സ്വയം കൊവിഡ് ടെസ്റ്റ് നടക്കാന്‍ സാധിക്കും.
ഈ പരിശോധന എങ്ങനെ നടത്താമെന്നും ഐസിഎംആര്‍ വിശദീകരിക്കുന്നു. ഹോം ടെസ്റ്റിനായി കോവിസെല്‍ഫ് എന്ന ഒരു കിറ്റിന് അംഗീകാരം നല്‍കിയതായി ഐസിഎംആര്‍ വ്യക്തമാക്കി.
കോവിഡ് പരിശോധന വീടുകളില്‍ സ്വയം നടത്താനുള്ള റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റിങ് കിറ്റാണ് കോവിസെല്‍ഫ്‌ . മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തും. മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സാണ് കിറ്റ് ഇന്ത്യയില്‍ വിപണിയിലെത്തിക്കുക.
രോഗലക്ഷണമുളള വ്യക്തികളും ലാബില്‍ പരിശോധിച്ച് കോവിഡ് പോസിറ്റീവായ ആളുകളുമായി സമ്പര്‍ക്കം വന്നവരും മാത്രം കിറ്റ് ഉപയോഗിക്കുന്നതാകും ഉചിതമെന്ന് ഐസിഎംആര്‍ അറിയിച്ചു. മൊബൈല്‍ ആപ്പിന്‍റെ സഹായത്തോടെയാണ് പരിശോധന സാധ്യമാവുക.
കിറ്റ് ഉപയോഗിക്കുന്നവര്‍ മൈലാബ് കോവിസെല്‍ഫ് എന്ന ആപ്പില്‍ പരിശോധനാഫലം അറിയിക്കണം. പോസിറ്റീവായാല്‍ കൂടുതല്‍ പരിശോധന ആവശ്യമില്ല, ക്വാറന്‍റീനിലേക്ക് മാറണമെന്നുമാണ് നിര്‍ദേശം.
കോവിസെൽഫ് ടെസ്റ്റ് “18 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളിൽ നിന്നു സ്വയം ശേഖരിച്ച നാസൽ സ്രവം അല്ലെങ്കിൽ 2 വയസോ അതിൽ കൂടുതലോ പ്രായമുള്ള വ്യക്തികളിൽ നിന്ന് മുതിർന്നവർ ശേഖരിച്ച സാമ്പിളുകൾ ഉപയോഗിച്ച് പരിശോധന നടത്താം.
ലക്ഷണങ്ങളുള്ളവരും ലബോറട്ടറി സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കത്തില്‍ ഉള്ളവരും മാത്രമേ ഈ ഗാർഹിക പരിശോധന തിരഞ്ഞെടുക്കാവു എന്നും നിര്‍ദേശമുണ്ട്.

Related Articles

Back to top button