തിരുവനന്തപുരം ;കേരളത്തില്‍ കാലവര്‍ഷം തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതേ സമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നിലവില്‍ കാലവര്‍ഷം ശ്രീലങ്കയിലും മാലി ദ്വീപിലും എത്തിച്ചേര്‍ന്നു. സാധാരണ ജൂണ്‍ ഒന്നിന് കേരളത്തിലെത്താറുള്ള മണ്‍സൂണ്‍ ഇത്തവണ ഒരു ദിവസം നേരത്തെ എത്താനുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.