തിരുവനന്തപുരം: ഇന്നു മുതല്‍ ട്രയല്‍ അടിസ്ഥാനത്തില്‍ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.
രാവിലെ 10.30ന് അംഗന്‍വാടി കുട്ടികള്‍ക്കുള്ള ‘കിളിക്കൊഞ്ചല്‍’. ജൂണ്‍ ഏഴാം തിയതി മുതല്‍ 10 വരെ ഇതിന്റെ പുനഃസംപ്രേഷണം നടത്തും. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളുടെ ആദ്യ ട്രയല്‍ ജൂണ്‍ രണ്ട് മുതല്‍ നാല് വരെയായിരിക്കും. ഇതേ ക്രമത്തില്‍ ജൂണ്‍ ഏഴ് മുതല്‍ ഒമ്പത് വരെയും ജൂണ്‍ 10 മുതല്‍ 12വരെയും ഇതേ ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യും. പത്താം ക്ലാസിനുള്ള മൂന്ന് ക്ലാസുകള്‍ ഉച്ചക്ക് 12.00 മുതല്‍ ഒന്നര വരെയാണ് നടത്തുക.
ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് പ്ലസ് ടു ക്ലാസുകള്‍ക്ക് ആദ്യ ട്രയല്‍. രാവിലെ 8.30 മുതല്‍ 10 മണി വരെയും വൈകിട്ട് അഞ്ച് മണി മുതല്‍ ആറ് വരെയുമായി ദിവസവും അഞ്ച് ക്ലാസുകളാണ് പ്ലസ്ടുവിനുണ്ടാകുക. ജൂണ്‍ 14 മുതല്‍ 18 വരെ ഇതേ ക്രമത്തില്‍ ക്ലാസുകള്‍ പുനഃസംപ്രേഷണം ചെയ്യും.