ഗോണ്ട: ഉത്തര്‍പ്രദേശില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ എട്ടു പേര്‍ക്ക് ദാരുണാന്ത്യം. ഏഴു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ടിക്രി ഗ്രാമത്തില്‍ നൂറുല്‍ ഹസന് എന്നയാളുടെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ ഇരുനില വീട് പൂര്‍ണമായും തകര്‍ന്നവുവീണു.ഫോറന്‍സിക് സംഘം അപകടം നടന്ന സ്ഥലത്തെത്തി സാംപിളുകള്‍ ശേഖരിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
Related Articles
Check Also
Close
-
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും; യോഗി ആദിത്യനാഥ്November 6, 2021 12:48 PM