KeralaLatest

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

“Manju”

തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ലോക് ഡൗണില്‍ ഇരുട്ടടിയായി ഇന്ധനവില വര്‍ധന തുടരുന്നു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 30 പൈസയും ഇന്നു വര്‍ധിച്ചു .

ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 96.81 രൂപയും ഡീസല്‍ 92.11 രൂപയുമായി വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോള്‍ വില 94.86 രൂപയും ഡീസല്‍ വില 90 രൂപയിലുമെത്തി.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധന വില വീണ്ടും കുതിച്ച്‌ തുടങ്ങിയത്. കഴിഞ്ഞ മാസം മാത്രം 16 തവണ ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു .

 

Related Articles

Back to top button