InternationalLatest
ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് ആദ്യ വിജയം
ദോഹ: 2022 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് ആദ്യ വിജയം നേടി. ബംഗ്ലാദേശിനെ രണ്ട് ഗോളിനാണ് ഇന്ത്യ തോല്‍വിയില്‍ മടക്കിയത്. രണ്ട് ഗോളുമായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി മത്സരത്തില്‍ തിളങ്ങുകയും ചെയ്തു. ആദ്യ പകുതിയില്‍ ബംഗ്ലാദേശ് പ്രതിരോധത്തെ ഭേദിക്കാന്‍ കഴിയാതിരുന്ന ഇന്ത്യയെ രണ്ടാം പകുതിയില്‍ സുനില്‍ ഛേത്രി രക്ഷിക്കുകയായിരുന്നു.
അറ്റാക്കിങ് ലൈനപ്പുമായി കളിച്ച ഇന്ത്യ ആദ്യം മുതല്‍ ആക്രമണ ഫുട്ബോളാണ് കാഴ്ച്ചവെച്ചത്. ആദ്യ പകുതിയില്‍ ചിംഗ്ലന്സെനയ്ക്ക മികച്ച അവസരം ലഭിച്ചത്.