IndiaLatest

കേന്ദ്ര സർക്കാർ പരാജയമെന്ന് രാഹുൽ ഗാന്ധി

“Manju”

 

കൊവിഡിനെ ഫലപ്രദമായി നേരിടുന്നതില്‍ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്ന് ആവർത്തിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ ഗുണം ചെയ്തില്ല എന്ന് വ്യക്തമാക്കുന്ന ഗ്രാഫും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയപ്പോഴും ശേഷവുമുള്ള കൊവിഡ് വ്യാപനത്തിന്‍റെ കണക്ക് മറ്റ് രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്തുള്ളതാണ് ഗ്രാഫ്.

പരാജയപ്പെട്ട ഒരു ലോക്ക്ഡൗണ്‍ ഇങ്ങനെയിരിക്കും എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധി ഗ്രാഫ് പങ്കുവെച്ചത്. കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ കാര്യക്ഷമമായില്ലെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. വളരെ വൈകിയാണ് ഇന്ത്യ രോഗത്തെ നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. കൊവിഡ് വ്യാപനം സംഭവിച്ചതിന് ശേഷം മാത്രം ലോക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

Related Articles

Back to top button