ദില്ലി: ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ നിര്‍ണായക മാറ്റവുമായി ഇന്ത്യന്‍ റെയില്‍വേ. പുതിയ തീരുമാനം പ്രകാരം ഇന്ത്യന്‍ റെയില്‍വേ വെബ്സൈറ്റിലൂടെയും ആപിലൂടേയും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ഉടനടി റീഫണ്ട് നല്‍കുമെന്ന് റെയില്‍വേ വ്യക്തമാക്കി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഐ.ആര്.ടി.സിയുടെ പേയ്മെന്റ് ഗേറ്റ്വേയായ ഐ.ആര്.ടി.സി- ഐപേ വഴി പണമടച്ചവര്‍ക്കാണ് അതിവേഗത്തില്‍ പണം തിരികെ ലഭിക്കുക. 2019ലാണ് ഇന്ത്യന്‍ റെയില്‍വേ ഐ.ആര്.ടി.സി-ഐപേ സംവിധാനം അവതരിപ്പിച്ചത്. നിലവില്‍ ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് റീഫണ്ട് രണ്ട് മുതല്‍ മൂന്ന് ദിവസം വരെ എടുക്കാറുണ്ട്. പുതിയ സംവിധാനം ട്രെയിന്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ റെയില്‍വേ വക്താവ് പ്രതികരിച്ചു.
Related Articles
വീട്ടില്‍ ഉറങ്ങിക്കിടന്ന മൂന്ന് ദളിത് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം
October 13, 2020 4:09 PM
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 200 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീക രിച്ചത്.ഇവരുടെ വിവരം ചുവടെ.
August 10, 2020 8:22 PM
Check Also
Close
-
കമ്പനികള്‍ക്ക് വാക്സിന് നേരിട്ട് വാങ്ങാന്‍ അനുമതിMay 27, 2021 2:11 PM