InternationalLatest

വാക്സിന്‍ വിതരണത്തില്‍ ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തി യു.എ.ഇ

“Manju”

യു.എ.ഇ. കോവിഡ് വാക്സിന്‍ വിതരണത്തില്‍ ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തി. രാജ്യത്ത് ഇതിനകം 1.5 കോടി ഡോസ് വാക്സിനാണ്‌ വിതരണം ചെയ്തതെന്നും ആരോഗ്യ അധികൃതര്‍ അറിയിച്ചു. 100 പേര്‍ക്ക് 152.10 ഡോസ് വാക്സിന്‍ എന്ന നിരക്കിലായിരുന്നു നല്‍കിയത്.ശനിയാഴ്ച മാത്രമായി 1,03,196 വാക്സിന്‍ ഡോസുകള്‍കൂടി നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

അതേസമയം യുഎഇയില്‍ 2,282 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,233 പേര്‍ സുഖം പ്രാപിക്കുകയും 10 പേര്‍ മരണപ്പെടുകയും ചെയ്തു. പുതിയതായി നടത്തിയ 2,74,917 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,24,814 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Check Also
Close
Back to top button