ഡല്‍ഹി: തീര്‍ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഗുണകരം ആകുംവിധം അയോധ്യയില്‍ അടിസ്ഥാനസൗകര്യ വികസനമുണ്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അയോധ്യയില്‍ വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വിവാദമായിരിക്കെയാണ് വികസന പദ്ധതികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി യോഗം ഇപ്പോള്‍ വിളിപ്പിച്ചിരിക്കുന്നത്.
അയോധ്യയില്‍ വികസന പദ്ധതികള്‍ ഭാവിയിലും തുടരുമെങ്കിലും പുരോഗതിയുടെ കുതിപ്പിനുള്ള ചുവടുകള്‍ ഇപ്പോള്‍ത്തന്നെ തുടങ്ങണം. നൂതന രീതികളില്‍ അയോധ്യയുടെ സാംസ്കാരികമായ തുടിപ്പ് സജീവമാക്കി നിര്‍ത്തണം, തനിമ സംരക്ഷിക്കാന്‍ കൂട്ടായ പരിശ്രമമുണ്ടാവണം.