കൊച്ചി: തിരുവനന്തപുരത്ത് വളര്‍ത്തുനായെ തല്ലിക്കൊന്ന് കടലിലെറിഞ്ഞ സംഭവത്തില്‍ ഹൈകോടതി സ്വമേധയാ കേസെടുത്തു. സമൂഹമാധ്യമങ്ങളില്‍ നായെ കൊല്ലുന്ന രംഗങ്ങള്‍ പ്രചരിച്ചതോടെയാണ് ഹൈകോടതി സംഭവത്തില്‍ ഇടപെട്ടത്. വിഴിഞ്ഞം അടിമലത്തുറ സ്വദേശി ക്രിസ്തുരാജന്റെ ലാബ് ഇനത്തില്‍പെട്ട വളര്‍ത്തുനായെയാണ് കൊന്നത്. ഈ സംഭവത്തില്‍ അന്വേഷണം നടത്തിയ വിഴിഞ്ഞം പൊലീസ് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. അടിമലത്തുറ സ്വദേശികളായ സുനില്‍ (22), ശിലുവയ്യന് (20), പതിനേഴുകാരന് എന്നിവര്‍ക്കെതിരെയാണ് കേസ്.
Related Articles
പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള പാഠമാണ് രാമായണം – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
July 17, 2023 11:33 PM
കേരളത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി; പ്രതികളിൽ നിന്നും പ്രാഥമിക വിവരങ്ങൾ തേടി എൻഐഎ
February 4, 2021 7:10 PM
Check Also
Close
-
മികച്ച വാര്‍ഷിക പ്ലാനുമായി എയര്‍ടെല്‍February 7, 2022 6:25 PM