KeralaLatestThiruvananthapuram

പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള പാഠമാണ് രാമായണം – സ്വാമി ഗുരുരത്നം ജ്‍ഞാനതപസ്വി

“Manju”
ചട്ടമ്പി സ്വാമി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ മണക്കാട് സംഘടിപ്പിച്ച രാമായണ മാസാചരണത്തിന്റെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നിർവഹിക്കുന്നു.

തിരുവനന്തപുരം : ജീവിത സമരത്തില്‍ കടന്നുവരുന്ന പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള പാഠമാണ് രാമായണമെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. ചട്ടമ്പി സ്വാമി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ മണക്കാട് സംഘടിപ്പിച്ച രാമായണ മാസാചരണം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു സ്വാമി. രാമായണം വായിക്കുന്നത് ഭക്തിയുടെ ഭാഗമായി മാത്രമല്ല, അത് ജീവിതത്തെ അടുത്തറിയുവാനുള്ള ശ്രമമാണ്. തിന്മകളോട് സമരസപ്പെടാത്ത മഹായോഗിയുടെ ജീവചരിത്രം ഒരു കാവ്യമായി നമ്മുടെ മുന്നില്‍ തുറന്നുവെയ്ക്കുമ്പോള്‍ നമ്മളും ജീവതത്തെക്കുറിച്ച് പഠിക്കുകയാണ്. രാമായണ പാരായണത്തിന്റെ പുണ്യം വീടിനും നാടിനും വെളിച്ചമാകുമെന്നും സ്വാമി പറഞ്ഞു. വാർഡ് കൗൺസിലർ എസ്. വിജയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ എ. കെ. സുരേഷ്, മണക്കാട് രാമചന്ദ്രൻ, മുക്കം പാലമൂട് രാധാകൃഷ്ണൻ, സബീർ തിരുമല, ജി. വിജയകുമാർ,മണക്കാട് പ്രേമചന്ദ്രൻ നായർ, പി.കെ.എസ്. രാജൻ, മണക്കാട് നന്ദൻ, ഓമനക്കുട്ടൻ. ശാസ്തമംഗലം ഗോപൻ എന്നിവർ പങ്കെടുത്തു. മാസാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ നഗരത്തിന്റെ വിവിധ ഇടങ്ങളിലും വീടുകളിലും വൈകുന്നേരം 6 മണിക്ക് രാമായണ പാരായണം നടക്കും.

Related Articles

Back to top button