ആലപ്പുഴ: മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയതിനെത്തുടര്‍ന്ന് ബന്ധുക്കളാരുമില്ലാതെ ഒറ്റപ്പെട്ടുപോയ വിദ്യാര്‍ത്ഥിയുടെ വീടെന്ന സ്വപ്നം രമേശ് ചെന്നിത്തല യാഥാര്‍ത്ഥ്യമാക്കി. ആലപ്പുഴ തുമ്പോളി വാര്‍ഡില്‍ താമസിക്കുന്ന ആലപ്പുഴ ലീയോ തേര്ട്ടീന്ത് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മഹേഷ് എന്ന കായികതാരത്തിന് ഇനി സുരക്ഷിത ഭവനത്തില്‍ അന്തിയുറങ്ങാം. ദ്രുതഗതിയില്‍ പണി പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ ഇന്നലെ കൈമാറുമ്ബോള്‍ മഹേഷിന്റെ കണ്ണുകളില്‍ തിളക്കം. ആരോരുമില്ലാത്ത കുഞ്ഞിന് കിടപ്പാടം ഒരുക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തി രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും. സംസ്ഥാന സ്ക്കൂള് കായിക മേളയില്‍ രണ്ട് വെള്ളിയും നാഷണല്‍ സ്കൂള്‍ കായികമേളയില്‍ ഒരു വെള്ളിമെഡലും ലഭിച്ച മഹേഷിന് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് മുന്‍മന്ത്രി തോമസ് ഐസക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പലതവണ മന്ത്രിയെ സമീപിച്ചിട്ടും ഫലമില്ലാതെ വന്നപ്പോഴാണ് സഹായഹസ്തവുമായി പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല എത്തിയത്
Related Articles
ഓക്സിജന്‍ -ഭീതി വേണ്ട, തെറാപ്പി വേണ്ടത് 10-15 ശതമാനം മാത്രം; എയിംസ് ഡയറക്ടര്‍
April 26, 2021 9:39 AM
Check Also
Close
-
സിംഗിള്‍സ് റിക്കര്‍വ് വിഭാഗത്തില്‍ ദീപികാകുമാരി ലോക റാങ്കിംങ്ങില്‍June 29, 2021 11:52 AM