രാജാക്കാട്: ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ കിഴക്കാതി മലനിരകളില്‍ നീലക്കുറിഞ്ഞി പൂത്തു. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് പശ്ചിമഘട്ടമലനിരകളില് നീലക്കുറിഞ്ഞി പൂവിടുന്നത്. മൂന്നാറില്‍നിന്ന് 40 കിലോമീറ്റര്‍ ദൂരത്തിലാണ് ഈ നീല വസന്തം. ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിലെ വാക്കോടന്‍ സിറ്റിയില്‍നിന്ന് രണ്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കിഴക്കാതി മലയുടെ താഴ്വാരത്ത് എത്താം. ഇവിടെനിന്ന് ചെങ്കുത്തായ മലകയറിയാല്‍ നീലക്കുറിഞ്ഞി പൂവിട്ടത് കാണാം. കഴിഞ്ഞ വര്‍ഷവും ശാന്തന്‍പാറ ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തി ഗ്രാമമായ തോണ്ടിമലയില്‍ വ്യാപകമായി നീലക്കുറിഞ്ഞി പൂത്തിരുന്നു.മൂന്ന് ഏക്കറോളം വ്യാപിച്ചു കിടക്കുന്ന മനോഹരദൃശ്യം സഞ്ചാരികള്‍ക്ക് കോവിഡിനെ തുടര്‍ന്ന് കാണാനാകാത്ത സ്ഥിതിയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Related Articles
ജലജന്യ പകർച്ചവ്യാധികൾ തടയാൻ മുൻകരുതൽ : തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗംബൂട്ടും കയ്യുറയും
March 4, 2024 3:37 PM
മഹാരാഷ്ട്രയിലേക്കുള്ള കേരള മെഡിക്കൽ സംഘത്തിൽ പന്ന്യന്നൂർ സ്വദേശി ഡോ: തേജസ് കെ തിലകും
June 4, 2020 7:29 AM
നാരങ്ങാ സോഡ പതിവായി കുടിക്കുന്നവരാണെങ്കില്‍; പതിയിരിക്കുന്ന അപകടം മനസിലാക്കുക
July 19, 2021 2:47 PM
Check Also
Close
-
പുരുഷ ടെന്നീസില്‍ സ്വരേവിനു സ്വര്‍ണംAugust 2, 2021 11:21 AM