KeralaLatest

മഹാരാഷ്ട്രയിലേക്കുള്ള കേരള മെഡിക്കൽ സംഘത്തിൽ പന്ന്യന്നൂർ സ്വദേശി ഡോ: തേജസ് കെ തിലകും

“Manju”

ഹർഷദ്ലാൽ തലശ്ശേരി

മാഹി :കോവിഡ് രോഗം വ്യാപിക്കുന്ന മഹാരാഷ്ട്രയിലേക്ക് കേരളം അയക്കുന്ന മെഡിക്കൽ സംഘത്തിൽ പന്ന്യന്നൂർകാരൻ
ഡോ: തേജസ് കെ തിലകും..കൊച്ചിയിൽ നിന്നും യാത്രതിരിക്കുന്ന 12 അംഗ സംഘത്തിലാണ് പന്ന്യന്നൂർ സാന്ദ്രത്തിൽ ഡോ.തേജസ്.കെ.തിലക് ഇടം നേടിയത്. രോഗവ്യാപനം അതിവേഗം കുതിക്കുന്നത് തടയാനാണ് മഹാരാഷ്ട്ര സർക്കാർ കേരളത്തിൻ്റെ സഹായം തേടിയത്. തുടർന്നാണ് 12 അംഗ മെഡിക്കൽ സംഘത്തെ മുംബൈയിലെ ധാരാവിയിലേക്കയക്കുന്നത്. നിലവിൽ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയാണ് ഡോ.തേജസ്. ആരോഗ്യ വകുപ്പിൻ്റെ അനുമതി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും കേരളത്തിന് ലഭിച്ച ഈ അംഗീകാരത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തേജസ് പറഞ്ഞു.
തലശേരി സൗത്ത് എ.ഇ.ഒ ആയി വിരമിച്ച കെ. തിലകൻ്റെയും, പള്ളൂർ കസ്തൂർബ ഗവ. ഹൈസ്ക്കൂളിൽ അധ്യാപികയായ കെ ശ്രീജയുടെയും മകനാണ് തേജസ്. സാന്ദ്ര സഹോദരിയാണ്.

Related Articles

Back to top button