InternationalLatest

താലിബാനുമായി ചർച്ച നടത്തി ചൈനീസ് വിദേശകാര്യ മന്ത്രി

“Manju”

ബെയ്ജിംഗ് : അഫ്ഗാനിൽ സമാധാനം പുന:സ്ഥാപിക്കുന്നതിൽ താലിബാന് നിർണായക പങ്കുവഹിക്കാൻ കഴിയുമെന്ന് ചൈന. താലിബാൻ ഭീകര പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സംഘർഷാവസ്ഥയ്‌ക്ക് പരിഹാരം കാണാൻ താലിബാന് കഴിയുമെന്നും യി പ്രതികരിച്ചു.

അഫ്ഗാനിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനും രാജ്യത്തെ പുന:ർനിർമ്മിക്കുന്നതിനും നിർണായക പങ്ക് വഹിക്കാൻ താലിബാന് കഴിയും. ചൈനയുടെ ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന കിഴക്കൻ തുർക്കിയിലെ ഇസ്ലാമിക മുന്നേറ്റത്തെ പ്രതിരോധിക്കാൻ താലിബാന് സാധിക്കുമെന്നും യി പറഞ്ഞു.

ബുധനാഴ്ചയായിരുന്നു താലിബാൻ ഭീകരർ ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ചൈനീസ് മേഖലയായ ടിയാൻജിനിൽ നടന്ന കൂടിക്കാഴ്ചയിൽ ഒൻപത് ഭീകര പ്രതിനിധികളായിരുന്നു പങ്കെടുത്തത്. അഫ്ഗാനിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനുള്ള ചർച്ചകളാണ് വിദേശകാര്യമന്ത്രിയുമായി നടന്നതെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്.

Related Articles

Back to top button