KozhikodeLatest

കെ.എസ്.ആര്‍.ടി.സി ഹരിത ബസ് കോഴിക്കോട് എത്തി

“Manju”

കെ.എസ്.ആര്‍.ടി.സി ഹരിത ബസ് എത്തി | ksrtc haritha bus reached | Madhyamam
കോഴിക്കോട്: എല്‍.എന്‍.ജി (ദ്രവീകൃത പ്രകൃതിവാതകം) ഉപയോഗിച്ചുള്ള ആദ്യ കെ.എസ്.ആര്‍.ടി.സി ബസ് കോഴിക്കോട്ടെത്തി. കൊച്ചിയില്‍നിന്ന് ചൊവ്വാഴ്ച രാവിലെ 6.30ന് പുറപ്പെട്ട ബസ് ഉച്ചക്ക് 12.30ഓടെയാണ് കോഴിക്കോട് ബസ് ടെര്‍മിനലില്‍ എത്തിയത്. 35 സീറ്റുള്ള എ.സി ബസില്‍ പകുതിയോളം യാത്രക്കാരുണ്ടായിരുന്നു. സാധാരണ എ.സി ലോഫ്ലോര്‍ ബസി‍െന്‍റ ചാര്‍ജുതന്നെയാണ് ടിക്കറ്റിന്. ദിവസവും രാവിലെ കൊച്ചിയില്‍നിന്ന് കോഴിേക്കാട്ടേക്കും തിരിച്ച്‌ ഉച്ചക്ക് 2.30ന് കൊച്ചിയിലേക്കും സര്‍വിസ് ഉണ്ടാവും. 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ ബസ് ഓടിക്കാനാവുന്നുണ്ടെന്ന് ഡ്രൈവര്‍ ഇസ്ഹാഖ് പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്കും കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്കുമാണ് രണ്ടു ബസുകള്‍ സര്‍വിസ് ആരംഭിച്ചത്.
400 ബസുകള്‍ എല്‍.എന്‍.ജിയിലേക്കു മാറ്റുന്നതി‍െന്‍റ മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് രണ്ടു ബസുകള്‍ സര്‍വിസ് ആരംഭിച്ചത്. മൂന്നു മാസത്തെ പരീക്ഷണ ഓട്ടത്തിനു ശേഷം വരുമാനവും പരിപാലനചെലവും പരിശോധിച്ച്‌ സര്‍വിസ് വ്യാപിപ്പിക്കുമെന്ന് ഡിപ്പോ അധികൃതര്‍ പറഞ്ഞു.
പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡാണ് ബസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് പരീക്ഷണ സര്‍വിസിനായി നല്‍കിയത്. മൂന്നു മാസം പരീക്ഷണഒാട്ടം തുടരും. സാങ്കേതിക-സാമ്ബത്തിക കാര്യങ്ങള്‍ പരിശോധിക്കും.
ഇന്ധന ചെലവ് കുറക്കാനാണ് ഡീസല്‍ ബസുകള്‍ എല്‍.എന്‍.ജി, സി.എന്‍.ജി എന്നിവയിലേക്കു മാറ്റുന്നത്. 400 ബസുകള്‍ എല്‍.എന്‍.ജിയിലേക്കും 3000 ബസുകള്‍ സി.എന്‍.ജിയിലേക്കും (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതി.

Related Articles

Back to top button