InternationalLatest

ഒന്നാം സ്ഥാനത്ത് ചൈനയുടെ തേരോട്ടം

“Manju”

ടോക്യോ ഒളിമ്പിക്‌സില്‍ ചൈന തങ്ങളുടെ ആധിപത്യം തുടരുന്നു. 11 ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ചൈന 69 മെഡലുകളുമായി തേരോട്ടം തുടരുകയാണ്. 32 സ്വര്‍ണവും 21 വെള്ളിയും 16 വെങ്കലവും ആണ് ചൈന ഇതുവരെ നേടിയത്. മികച്ച പ്രകടനം ആണ് ചൈന നടത്തുന്നത്. അതേസമയം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജപ്പാന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അമേരിക്കയാണ് ജപ്പാനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തിയത്.

ചൈനക്ക് അവരുടെ ശക്തിയായ പല ഇനങ്ങളിലും തിരിച്ചടി നേരിട്ടെങ്കിലും മറ്റ് ഇനങ്ങളിലെ പ്രകടനം അവരെ ഒന്നാമതെത്തിച്ചു. ചൈന ഇത്തവണ 2016 ലെ റിയോ ഒളിമ്പിക്‌സിനെക്കാള്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 24 സ്വര്‍ണവും 28 വെള്ളിയും 21 വെങ്കലവും നേടി 73 മെഡലുകളുമായി അമേരിക്ക രണ്ടാം സ്ഥാനത്ത് എത്തി. നീന്തലില്‍ നേരിട്ട തിരിച്ചടിയാണ് അമേരിക്കക്ക് വിനയായത്. 19 സ്വര്‍ണവും 6 വെള്ളിയും 1 1 വെങ്കലവും നേടി 36 മെഡലുകളുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്താണ്

Related Articles

Check Also
Close
Back to top button