KeralaLatest

ഡോ.ബീനാ ഫിലിപ്പ് കോഴിക്കോട് മേയറാവും

“Manju”

https://i0.wp.com/assets-news-bcdn.dailyhunt.in/cmd/resize/400x400_80/fetchdata16/images/c5/95/38/c59538e9974ac022dcc15ce2a18cfcb4dbc27e2b5e4b49dda11b105c135707f5.jpg?resize=239%2C143&ssl=1

ശ്രീജ.എസ്

കോഴിക്കോട്: തദ്ദേശതെര‍ഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മിന്നും വിജയം നേടിയ കോഴിക്കോട് കോ‍ര്‍പ്പറേഷനില്‍ ഡോ.ബീന ഫിലിപ്പ് മേയറാവും. കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കാനത്തില്‍ ജമീല ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ആകും. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. കോഴിക്കോട് പൊറ്റമ്മല്‍ ഡിവിഷനില്‍ നിന്നാണ് ബീന ഫിലിപ്പ് കോര്‍പ്പറേഷന്‍ കൌണ്‍സിലിലേക്കെത്തുന്നത്.

കോട്ടൂളിയില്‍ നിന്ന് മത്സരിച്ച ഡോ. ജയശ്രീയുടെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും ബീന ഫിലിപ്പിനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സി.പി.എം ജില്ലാകമ്മിറ്റി തീരുമാനിക്കുകയായിരുന്നു. കപ്പക്കല്‍ വാ‍ര്‍ഡില്‍ നിന്നും മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച മുസാഫിര്‍ അഹമ്മദാവും പുതിയ ഡെപ്യൂട്ടി മേയര്‍. നടക്കാവ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയി വിരമിച്ച ബീനഫിലിപ്പിനെ സിപിഎം നേതൃത്വം മുന്‍കൈയ്യെടുത്ത് മത്സര രംഗത്തേക്കിറക്കുകയായിരുന്നു.

Related Articles

Back to top button