AlappuzhaLatest

ഓണക്കാലത്ത് ചേര്‍ത്തലയിലെ ശ്രീജേഷുമാര്‍ക്ക് ഓഫര്‍

“Manju”

ചേര്‍ത്തല: ഒളിമ്പിക്സില്‍ വെങ്കല മെഡലണിഞ്ഞത് പി.ആര്‍. ശ്രീജേഷാണെങ്കില്‍ ചേര്‍ത്തലക്കാരായ ശ്രീജേഷുമാര്‍ക്കെല്ലാം ഒരോ ഷര്‍ട്ട് സൗജന്യമായി നല്‍കുമെന്ന് ശ്രീജേഷിന്റെ ആരാധകന്‍.ചേര്‍ത്തല കെ.എല്‍.32 ജന്‍സ് വെയര്‍ സ്ഥാപന ഉടമ കെ.ഡി. പ്രദീപ് കുമാറാണ് ചേര്‍ത്തലക്കാരായ ശ്രീജേഷുമാര്‍ക്കെല്ലാം ഷര്‍ട്ട് നല്‍കുന്നത്.  താലൂക്കിലുള്ള ശ്രീജേഷുമാരെയാണ് ഇതിനായി തിരയുന്നത്. തിരിച്ചറിയല്‍ രേഖയുമായി ചേര്‍ത്തല തണ്ണീര്‍മുക്കം റോഡിലുള്ള ഷോപ്പിലെത്തിയാല്‍ സമ്മാനം കൊടുക്കുമെന്ന് പ്രദീപ് കുമാര്‍ പറഞ്ഞു. ഇതിനകം മൂന്നു പേര്‍ക്കു നല്‍കി കഴിഞ്ഞു. ഇന്ത്യന്‍ ഹോക്കി ടീമിന്റെയും ശ്രീജേഷിന്റെയും നേട്ടം മലയാളത്തിനും അഭിമാനമാണെന്നും അതിനാലാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. പ്രളയകാലത്ത് ക്യാമ്പിലേക്ക് വസ്ത്രം തേടിയെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്കു കടയിലെ ഭൂരിപക്ഷം തുണികളും കൈമാറി ശ്രദ്ധ നേടിയ ആളാണ് പ്രദീപ് കുമാര്‍.

Related Articles

Check Also
Close
Back to top button