കോട്ടയം: മധ്യകേരളത്തിലെ പ്രമുഖ ആശുപത്രിയായ കാരിത്താസ് ഡയമണ്ട് ജൂബിലി നിറവില്‍. ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം എഡ്യുസിറ്റി കാമ്പസില്‍ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഡയമണ്ട് ജൂബിലിയുടെ ഭാഗമായി നിരവധി സഹായ പദ്ധതികളും സൗജന്യങ്ങളും ആശുപത്രി പ്രഖ്യാപിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നാല്പതോളം അര്‍ബുദ ബാധിതര്‍ക്ക് സൂസന് ഡാനിയല്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് 25,000 രൂപ വീതം നല്‍കും. 10 ലക്ഷത്തോളം രൂപയാണ് ഇതിന് ചെലവിടുകയെന്ന് കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Related Articles
Check Also
Close
-
ഓണക്കിറ്റില്‍ കശുവണ്ടിപ്പരിപ്പും നെയ്യും ഏലയ്ക്കായും ഉള്‍പ്പെടുത്തിJuly 17, 2021 8:10 PM