KeralaLatest

കര്‍ണ്ണാടക അതിര്‍ത്തി നിയന്ത്രണങ്ങള്‍; ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

“Manju”

കൊച്ചി: കേരള അതിര്‍ത്തിയില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത്കൊണ്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. നിയന്ത്രണങ്ങള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മഞ്ചേശ്വരം എം എല്‍ എ, എ കെ എം അഷറഫ്, സി പി ഐ (എം) നേതാവ് ജയാനന്ദ് എന്നിവരായിരുന്നു ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ വിഷയം കേരള ഹൈക്കോടതിയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് കര്‍ണ്ണാടക വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി ഹര്‍ജികള്‍ തളളിയത്.

Related Articles

Back to top button